Wednesday, April 23, 2025

HomeNewsIndiaപാര്‍ലമെന്റില്‍ 65 വാക്കുകള്‍ വിലക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.എ.റഹീം

പാര്‍ലമെന്റില്‍ 65 വാക്കുകള്‍ വിലക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.എ.റഹീം

spot_img
spot_img

തിരുവവന്തപുരം: ‘അണ്‍പാര്‍ലമെന്ററി’ എന്ന പേരില്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതില്‍ നിന്ന് 65 വാക്കുകള്‍ വിലക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ നേതാവ് എ.എ.റഹീം.

റഹിമിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം

നോട്ട് നിരോധിച്ചത് പോല്‍ എത്ര ലാഘവത്തോടെയാണ് വാക്കുകള്‍ നിരോധിക്കുന്നത്. ഭരണഘടന ഉറപ്പ് നല്‍കുന്ന ഫ്രീഡം ഓഫ് സ്പീച്ച്‌ ആന്‍ഡ് എക്സ്പ്രെഷന്‍ പാര്‍ലമെന്റിനുള്ളില്‍ തന്നെ റദ്ദാക്കാനുളള ഈ നീക്കം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത പദങ്ങള്‍ക്ക് നിരോധനം.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഏതൊക്കെ വാക്കുകള്‍ തങ്ങള്‍ക്ക് അനുയോജ്യമാണോ അതൊക്കെയും നിരോധിക്കുന്ന വാക്കുകളുടെ പട്ടികയില്‍ കാണാം. മറുവാക്കുകളെ ഭയപ്പെടുന്നവരുടെ ഭ്രാന്തമായ തീരുമാനം മാത്രമല്ല, നാളെകളില്‍, മറ്റു മൗലികാവകാശങ്ങളും ഔദ്യോഗികമായി തന്നെ റദ്ദാക്കപ്പെടും എന്നതിന്റെ മുന്നറിയിപ്പ് കൂടിയാണിത്.

ഇതിനകം തന്നെ നിരോധിക്കപ്പെട്ട എത്രയോ മനുഷ്യരുടെ സ്വാതന്ത്യം… സ്റ്റാന്‍ സ്വാമി, ടീസ്റ്റ, ആര്‍.ബി.ശ്രീകുമാര്‍, ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍, ബുള്‍ഡോസര്‍ രാജിന്റെ ഇരകളായ പേരറിയാത്ത ഇന്ത്യക്കാര്‍, നോട്ട് നിരോധനത്തിന്റെ രക്തസാക്ഷികള്‍… നോട്ട് മുതല്‍ വാക്കുകള്‍ വരെ നിരോധിക്കുന്നവരുടെ രാജ്യത്ത് രൂപയുടെ മൂല്യം റെക്കോര്‍ഡ് വേഗതയില്‍ ഇടിഞ്ഞു താഴ്ന്നു കൊണ്ടേയിരിക്കുന്നു.

വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണക്കാരുടെ ജീവിതം തന്നെ മറ്റൊരുതരത്തില്‍ റദ്ദാക്കുകയാണ്. ഇനിയും കൂടുതല്‍ വാക്കുകള്‍ക്ക് മരണവാറണ്ട് പ്രതീക്ഷിക്കാം… സെക്കുലറിസം, ജനാധിപത്യം, സോഷ്യലിസം, സ്വാതന്ത്ര്യം…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments