ഇറ്റാനഗര്‍: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 19 തൊഴിലാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശില്‍ നിന്ന് കഴിഞ്ഞയാഴ്ച മുതല്‍ ഇവരെ കാണാനില്ലെന്ന് കുറുങ് കുമേ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
തൊഴിലാളികളെല്ലാം റോഡ് നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ്. ഇവരില്‍ ഒരാളുടെ മൃതദേഹം കുമി നദിയില്‍ നിന്നും കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തൊഴിലാളികളില്‍ ഭൂരിഭാഗവും അസമില്‍ നിന്നുള്ളവരാണ്. ഈദ് പ്രമാണിച്ച് നാട്ടില്‍ പോകാന്‍ കരാറുകാരനോട് അവധിയ്ക്ക് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, കരാറുകാരന്‍ ഇത് വിസമ്മതിച്ചതോടെ സംഘം കാല്‍നടയായി അസമിലേക്ക് പോയതായി വിവരമുണ്ട്. ഇവര്‍ വനത്തിലുള്ളില്‍ കുടുങ്ങി എന്നായിരുന്നു നിഗമനം. എന്നാല്‍, പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ തൊഴിലാളികളെല്ലാം നദിയില്‍ വീണതായി പൊലീസ് സംശയിക്കുന്നു.
അതേസമയം, തൊഴിലാളികളെ കണ്ടെത്താന്‍ നദി ഭാഗത്തേക്ക് റെസ്ക്യൂ ടീമിനെ അയച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരു മൃതദേഹം മാത്രമാണ് കണ്ടെടുത്തത്. അപകടത്തില്‍ കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
photo courtesy; indiaaheadnews.com