രാജ്യത്തെ ന്യൂനപക്ഷ നിര്‍ണയത്തില്‍ സുപ്രധാന വിലയിരുത്തലുമായി സുപ്രീംകോടതി. മത,ഭാഷ ന്യൂനപക്ഷങ്ങളുടെ നിര്‍ണയം സംസ്ഥാന അടിസ്ഥാനത്തിലായിരിക്കണം. ഒരു സംസ്ഥാനത്തെ ഭൂരിപക്ഷ സമുദായത്തിന് ദേശീയ കണക്കുകളുടെ പേരില്‍ മാത്രം ന്യൂനപക്ഷങ്ങളുടെ അവകാശം നല്‍കാന്‍ കഴിയില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.
ചില സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിലയിരുത്തല്‍.
രാജ്യത്തെ ആറു സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.