Friday, April 19, 2024

HomeNewsIndiaഅതിര്‍ത്തിയില്‍ ദോക് ലാമിന് സമീപം ഗ്രാമം നിര്‍മിച്ച് ചൈന

അതിര്‍ത്തിയില്‍ ദോക് ലാമിന് സമീപം ഗ്രാമം നിര്‍മിച്ച് ചൈന

spot_img
spot_img

അതിര്‍ത്തിയിലെ ചൈനീസ് കയ്യേറ്റത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2017ല്‍ ഇന്ത്യാചൈന സംഘര്‍ഷമുണ്ടായ ദോക് ലാം പീഠഭൂമിക്ക് സമീപം നിര്‍മ്മിച്ച ഗ്രാമത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.

പങ്കാട എന്ന് ഗ്രാമത്തിന്റെ പേര്. ഇന്ത്യ ചൈന സംഘര്‍ഷ മേഖലയുടെ 9 കിലോമീറ്റര്‍ സമീപമാണ് ഈ ഗ്രാമമുള്ളത്.
ഇന്ത്യ -ചൈന അതിര്‍ത്തി വിഷയങ്ങളില്‍ മഞ്ഞുരുക്കലിന്റെ സൂചന നല്‍കിക്കൊണ്ട് വിദേശകാര്യമന്ത്രിമാര്‍ ഇന്തോനേഷ്യയിലെ മാലിയില്‍ വച്ച്‌ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് സൈനികതല ചര്‍ച്ചകളും മാസങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധാരണകള്‍ ലംഘിച്ചുകൊണ്ടുള്ള ചൈനയുടെ നീക്കങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നത്.

പുതിയ ഗ്രാമത്തില്‍ നിര്‍മിച്ച വീടുകളുടെ മുന്നില്‍ കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതടക്കം പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളില്‍ കാണാം. 2017ല്‍ ദോക് ലാമിലെ ജംപെരി എന്നറിയപ്പെടുന്ന ഈ പര്‍വതത്തിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം ഇന്ത്യ തടഞ്ഞിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments