Tuesday, April 29, 2025

HomeNewsIndiaപുതിയ രാഷ്ട്രപതി: പ്രഖ്യാപനം നാളെ

പുതിയ രാഷ്ട്രപതി: പ്രഖ്യാപനം നാളെ

spot_img
spot_img

ഡല്‍ഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന പ്രഖ്യാപനം നാളെ. രാവിലെ പതിനൊന്ന് മണിക്ക് പാര്‍ലമെന്‍റിലെ അറുപത്തി മൂന്നാം നമ്ബര്‍ മുറിയിലാണ് വോട്ടെണ്ണല്‍ തുടങ്ങുന്നത്.

വൈകിട്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി സി മോദി വിജയിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറും. വോട്ടെടുപ്പ് കഴിഞ്ഞ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ബാലറ്റു പെട്ടികള്‍ ദില്ലിയില്‍ എത്തിക്കുന്ന നടപടി പുരോഗമിക്കുകയാണ്.

ബാലറ്റ് ബോക്സ് എന്ന പേരില്‍ ടിക്കറ്റെടുത്ത് യാത്രക്കാര്‍ക്കുള്ള സീറ്റില്‍ വച്ചാണ് പെട്ടികള്‍ സംസ്ഥാനങ്ങളില്‍ നിന്ന് ദില്ലിയിലേക്ക് കൊണ്ടു വന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന്‍റെ വിജയം ഉറപ്പാണ്. അടുത്ത തിങ്കളാഴ്ചയാണ് പുതിയ രാഷ്ട്രപതി ചുമതലയേല്‍ക്കുന്നത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments