നോയിഡ (ഉത്തര്‍പ്രദേശ്): നോയിഡയിലെ സൂപ്പര്‍ടെക് കമ്ബനി ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച ഇരട്ട ഗോപുരം പൊളിച്ചുമാറ്റല്‍ ആഗസ്റ്റ് 21ന് ഉച്ചക്ക് 2.30ന് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നോയിഡ അതോറിറ്റി സി.ഇ.ഒ ഋതു മഹേശ്വരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അറിയിച്ചത്.
ടവറുകള്‍ തകര്‍ക്കാന്‍ കരാറെടുത്ത എഡിഫൈസ് എന്‍ജിനീയറിങ് സമര്‍പ്പിച്ച വൈബ്രേഷന്‍ പ്രവചന റിപ്പോര്‍ട്ടില്‍ സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സി.ബി.ആര്‍.ഐ) ഉപദേശം തേടാന്‍ യോഗം തീരുമാനിച്ചു.
കെട്ടിടങ്ങള്‍ പൊളിച്ചാല്‍ തങ്ങളുടെ വീടുകള്‍ക്ക് കേടുപാട് സംഭവിക്കില്ലെന്ന് ഉറപ്പാക്കാന്‍ എമറാള്‍ഡ് കോര്‍ട്ടിലെയും എ.ടി.എസ് വില്ലേജിലെയും നിവാസികളടക്കമുള്ളവര്‍ സ്ട്രക്ചറല്‍ ഓഡിറ്റ് ആവശ്യപ്പെട്ടിരുന്നു. പൊളിക്കുന്നത് മൂലമുള്ള പരമാവധി വൈബ്രേഷന്‍ സെക്കന്‍ഡില്‍ 34 മില്ലിമീറ്ററായിരിക്കുമെന്ന് വൈബ്രേഷന്‍ പ്രവചന റിപ്പോര്‍ട്ടില്‍ പറയുന്നതായി അതോറിറ്റി അറിയിച്ചു.
കെട്ടിടങ്ങള്‍ തമ്മിലുള്ള ദൂരപരിധി ചട്ടങ്ങള്‍ ലംഘിച്ചതിന് ഇരട്ട ഗോപുരങ്ങള്‍ മൂന്ന് മാസത്തിനകം പൊളിക്കണമെന്ന് 2021 ആഗസ്റ്റ് 30ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു