Thursday, March 28, 2024

HomeNewsIndiaപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച തികയും മുമ്ബ് യു.പിയിലെ എക്സ്പ്രസ് വേ തകര്‍ന്നു

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച തികയും മുമ്ബ് യു.പിയിലെ എക്സ്പ്രസ് വേ തകര്‍ന്നു

spot_img
spot_img

ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച തികയും മുമ്ബ് യു.പിയിലെ ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേ തകര്‍ന്നു.

എക്സ്പ്രസ് വേയില്‍ വലിയ കുഴികള്‍ രൂപപ്പെടുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്നാണ് റോഡ് തകര്‍ന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 296 കിലോ മീറ്റര്‍ നീളമാണ് ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേക്കുള്ളത്.

റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് രണ്ട് കാറുകളും ഒരു മോട്ടോര്‍ സൈക്കിളും കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോഡിന്റെ തകര്‍ച്ചയില്‍ വിമര്‍​ശനവുമായി എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി. എക്സ്പ്രസ് വേയിലെ വന്‍ കുഴികളുടെ ചിത്രം പങ്കുവെച്ചായിരുന്നു അഖിലേഷിന്റെ വിമര്‍ശനം.

ഇതാണ് യു.പിയിലെ ബി.ജെ.പിയുടെ വികസനത്തിന്റെ നിലവാരം. എക്സ്പ്രസ് വേ വലിയ ആളുകളാണ് ഉദ്ഘാടനം ചെയ്തതത്. എന്നാല്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ അഴിമതിയുടെ വലിയ കുഴികള്‍ റോഡില്‍ രൂപപ്പെട്ടുവെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു.

പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പരിഹസിച്ച്‌ ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി.

എന്നാല്‍, റോഡില്‍ വെള്ളംകയറിയത് മൂലമാണ് തകര്‍ച്ചയുണ്ടായതെന്നും തകരാര്‍ പരിഹരിച്ചുവെന്നുമാണ് ഉത്തര്‍പ്രദേശ് എക്സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ വിശദീകരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments