Monday, August 8, 2022

HomeNewsIndiaരാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെക്കുറിച്ച്‌ ചിന്തയുണ്ടെന്ന് കേന്ദ്രമന്ത്രി ഗഡ്കരി 

രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെക്കുറിച്ച്‌ ചിന്തയുണ്ടെന്ന് കേന്ദ്രമന്ത്രി ഗഡ്കരി 

spot_img
spot_img

നാഗ്പൂര്‍: രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെക്കുറിച്ച്‌ പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.

രാഷ്ട്രീയത്തിനപ്പുറം ജീവിതമുണ്ട്. സാമൂഹിക മാറ്റമാണ് രാഷ്ട്രീയത്തിലൂടെ നടപ്പിലാക്കേണ്ടത്. എന്നാലിന്ന് അധികാരവും പദവിയുമാണ് എല്ലാവര്‍ക്കും ആവശ്യം.നൂറ് ശതമാനവും അധികാരത്തിലധിഷ്ഠിതമായ രാഷ്ട്രീയമാണ് ഇന്ന് നിലനില്‍ക്കുന്നത്. സാമൂഹിക-രാഷ്ട്രീയ പരിഷ്കരണത്തിനുള്ള ഏറ്റവും വലിയ ആയുധമാണ് രാഷ്ട്രീയം. അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിദ്യാഭ്യാസം,​ സാംസ്കാരികം എന്നിങ്ങനെ സാമൂഹിക വികസനത്തിനായി പ്രവര്‍ത്തിക്കണം.

ഒരു രാജ്യത്തിന്റെയും ജനങ്ങളുടെയും പുരോഗതിയാണോ അതോ ഒരു സര്‍ക്കാരില്‍ മാത്രം ചുരുങ്ങുന്നതാണോ രാഷ്ട്രീയമെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ ഗിരീഷ് ഗാന്ധിയെ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments