Tuesday, August 9, 2022

HomeNewsIndiaസോണിയ ഗാന്ധിയെ ഇന്നു വീണ്ടും ഇ.ഡി. ചോദ്യം ചെയ്യും; രാജ്യവ്യാപക സത്യാഗ്രഹത്തിനു കോണ്‍ഗ്രസ് ആഹ്വാനം

സോണിയ ഗാന്ധിയെ ഇന്നു വീണ്ടും ഇ.ഡി. ചോദ്യം ചെയ്യും; രാജ്യവ്യാപക സത്യാഗ്രഹത്തിനു കോണ്‍ഗ്രസ് ആഹ്വാനം

spot_img
spot_img

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് രാവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) മുമ്പാകെ ഹാജരാകും. സോണിയയെ ചോദ്യംചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാവിലെ 10 മുതല്‍ വിട്ടയയ്ക്കുംവരെ ജില്ലാ-സംസ്ഥാന ആസ്ഥാനങ്ങളില്‍ സത്യാഗ്രഹം നടത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചു.

ഡല്‍ഹിസമരം സംബന്ധിച്ച കാര്യങ്ങള്‍ക്ക് രൂപംനല്‍കാന്‍ മുതിര്‍ന്നനേതാക്കള്‍ തിങ്കളാഴ്ച വൈകീട്ട് യോഗം ചേര്‍ന്നു. രാജ്ഘട്ടില്‍ സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചെങ്കിലും പോലീസ് അനുമതി നിഷേധിച്ചതിനാല്‍ എ.െഎ.സി.സി. ആസ്ഥാനത്ത് സമരം നടത്തുമെന്ന് എ.െഎ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. വ്യാഴാഴ്ച സോണിയ ആദ്യം ഹാജരായപ്പോള്‍ പ്രതിഷേധിച്ചതുപോലെ പാര്‍ലമെന്റിലും തെരുവിലും എം.പി.മാരുള്‍പ്പെടെ ചേര്‍ന്ന് പ്രതിഷേധിക്കാനും അറസ്റ്റുവരിക്കാനുമാണ് തീരുമാനം.

ആദ്യദിനം സോണിയയെ ഇ.ഡി. രണ്ടുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സോണിയ ചോദ്യംചെയ്യലിന് ഹാജരാവാത്തത് ഭയംകാരണമാണെന്ന ബി.ജെ.പി. വാദത്തെ കോണ്‍ഗ്രസ് പരിഹസിച്ചു. ഗുജറാത്ത് കലാപക്കേസില്‍ ചോദ്യംചെയ്യലിനായി നരേന്ദ്ര മോദിക്ക് എസ്.എ.ടി. നോട്ടീസ് നല്‍കിയപ്പോള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ബി.ജെ.പി. എതിര്‍ത്ത് ഹര്‍ജി നല്‍കിയതായും തെരുവില്‍ പ്രതിഷേധിച്ചതായും കോണ്‍ഗ്രസ് നേതാവ് ശക്തിസിങ് ഗോയല്‍ പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments