Thursday, March 28, 2024

HomeNewsIndiaരാജ്യസഭയില്‍ കേരള എം.പിമാരടക്കം 19 പേര്‍ക്ക് സസ്പെന്‍ഷന്‍

രാജ്യസഭയില്‍ കേരള എം.പിമാരടക്കം 19 പേര്‍ക്ക് സസ്പെന്‍ഷന്‍

spot_img
spot_img

ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 19 എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സിപിഎം, സിപിഐ എംപിമാരായ എഎ റഹീം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവരും ഡിഎംകെ എംപി കനിമൊഴി, തൃണമൂല്‍ എംപിമാരായ സുഷ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ എന്നിവരും സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരില്‍ ഉള്‍പ്പെടുന്നു.

മുന്നറിയിപ്പ് നല്‍കിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്പെന്‍ഷന്റെ കാരണമായി പറയുന്നത്. 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തില്‍ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് സഭ നി‍ര്‍ത്തി വെക്കുകയുണ്ടായി .

പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേ‍ര്‍ന്നപ്പോഴും എംപിമാ‍‍ര്‍ പ്രതിഷേധം തുട‍ര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നാണ് വിശദീകരണം. ജിഎസ്ടി സ്ലാബ് മാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചത്.

ചട്ടം 256 പ്രകാരമാണ് നടപടി. ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും രണ്ട് ഡിഎംകെ എംപിമാര്‍ക്കും ഒരു സിപിഐ എംപിയും രണ്ട് സിപിഐഎം എംപിമാര്‍ക്കുമാണ് സസ്‌പെന്‍ഷന്‍.ശേഷിച്ച സമ്മേളന ദിവസങ്ങളിലേക്കാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

കനിമൊഴി, സുഷ്മിത ദേവ്, ഡോള സെന്‍, ഡോ ശാന്തനു സെന്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് അച്ചടക്ക നടപടി നേരിടുന്നത്. വിലക്കയറ്റത്തിനെതിരെ ലോക്‌സഭയില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ച നാല് എംപിമാരെ തിങ്കളാഴ്‌ച സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments