ന്യൂഡല്‍ഹി: യുക്രെയ്നില്‍ നിന്ന് തിരികെയത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളെ മറ്റു മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിക്കാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പര്‍വീണ്‍ പവാര്‍.mസിപിഐ എംപി ബിനോയ് വിശ്വം പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
ഇതിന് നിയമപരമായ വ്യവസ്ഥകളൊന്നും നിലവിലില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. നിയമനിര്‍മ്മാണത്തിനുള്ള അധികാരം യഥേഷ്ടം ഉപയോഗിക്കുന്ന സര്‍ക്കാരിന് ഇത്തരമൊരു സാഹചര്യത്തില്‍ പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കാനാവില്ലെന്ന തീരുമാനം അപലപനീയമാണെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു.
യുദ്ധം പോലുള്ള തീവ്രമായ സംഭവങ്ങള്‍ അനുഭവിച്ച വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. തിരികെ വന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കൃത്യമായ എണ്ണം നല്കുന്നതില് പരാജയപെട്ട മന്ത്രി അവ്യക്തമായ കണക്കുകളാണ് നല്‍കിയതെന്നും എംപി വ്യക്തമാക്കി.