Thursday, March 28, 2024

HomeNewsIndia5 വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവിട്ടത് 3339 കോടി

5 വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവിട്ടത് 3339 കോടി

spot_img
spot_img

ന്യുഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 3339.49 കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി കേന്ദ്രം ചെലവഴിച്ചത്.

അച്ചടി മാധ്യമങ്ങള്‍ക്ക് 1736 കോടി രൂപയുടെയും, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് 1569 കോടി രൂപയുടെയും പരസ്യങ്ങളാണ് സര്‍ക്കാര്‍ നല്‍കിയത്. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍, രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

വാര്‍ഷിക കണക്കുകള്‍ പരിശോധിച്ചാല്‍, 2017-18 ല്‍ അച്ചടി മാധ്യമങ്ങള്‍ക്കായി 636.36 കോടി രൂപയും ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്കായി 468.92 കോടി രൂപയും പരസ്യങ്ങള്‍ക്കായി ചെലവഴിച്ചു. 2018-19 ല്‍ അച്ചടി മാധ്യമങ്ങള്‍ക്ക് 429.55 കോടി രൂപയും ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് 514.28 കോടി രൂപയും അച്ചടി മാധ്യമങ്ങള്‍ക്ക് 295.05 കോടി രൂപയും മാധ്യമങ്ങള്‍ക്ക് 317.11 കോടി രൂപയും 2020-21 ല്‍ അച്ചടിക്ക് 197.49 കോടി രൂപയും ഇലക്‌ട്രോണിക്സിന്‍ 167.86 കോടി രൂപയും നല്‍കി.

2022-23 സാമ്ബത്തിക വര്‍ഷത്തില്‍ ജൂലൈ 12 വരെ അച്ചടി മാധ്യമങ്ങള്‍ക്ക് 19.26 കോടി രൂപയുടെയും ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് 13.6 കോടി രൂപയുടെയും പരസ്യങ്ങള്‍ നല്‍കി.

അനുരാഗ് താക്കൂര്‍ മന്ത്രാലയം തിരിച്ചുള്ള ചെലവുകളുടെ കണക്കും നല്‍കിയിട്ടുണ്ട്. 2017 മുതല്‍ 2022 ജൂലൈ 12 വരെ 615.07 കോടി രൂപയാണ് ധനമന്ത്രാലയം പരസ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. 506 കോടി രൂപയുമായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രണ്ടാം സ്ഥാനത്താണ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments