ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരായ വിവാദപരാമര്‍ശത്തില്‍ വിശദീകരണവുമായി അധീര്‍ രഞ്ജന്‍ ചൗധരി.
സംഭവിച്ചത് നാക്കുപിഴയാണെന്നും ബി.ജെ.പി അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘താന്‍ ഒരു തവണയാണ് ഇത് പറഞ്ഞത്. അതൊരു നാക്കുപിഴയായിരുന്നു. വിഷയം ബി.ജെ.പി വലുതാക്കുകയും അനാവശ്യ വിവാദം ഉണ്ടാക്കുകയുമാണ്’- അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ സമരത്തിനിടെയാണ് അധീര്‍ രരഞ്ജന്‍ ചൗധരി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ‘രാഷ്ട്രപത്നി’യെന്ന് വിശേഷിപ്പിച്ചത്. പിന്നാലെയാണ് ചൗധരിക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി അപമാനിച്ചെന്ന് ആരോപിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബി.ജെ.പി പ്രതിഷേധം നടത്തിയിരുന്നു. വനിത എം.പിമാരായ നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം