Monday, August 8, 2022

HomeNewsIndiaഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, തലനാരിഴയ്ക്ക് അപകടം ഒഴിവായി

ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, തലനാരിഴയ്ക്ക് അപകടം ഒഴിവായി

spot_img
spot_img

ഗോഹത്തി: അസമിലെ ജോറത്ത് വിമാനത്താവളത്തില്‍ വന്‍ അപകടം തലനാരിഴയ്ക്ക് ഒഴിവായി. ഇന്‍ഡിഗോ വിമാനമാണ് പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നി മാറുകയായിരുന്നു. ഇന്‍ഡിഗോയുടെ കൊല്‍ക്കത്ത വിമാനമാണ് റണ്‍വേക്ക് പുറത്തെത്തിയത്.

യാത്രക്കാര്‍ക്ക് പരിക്കില്ല. സംഭവം അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ വിമാനത്തിന് തകരാറുകള്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ഇന്‍ഡിഗോ അറിയിച്ചു. യാത്രക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്തില്‍ നിന്ന് പുറത്തെത്തിച്ചു.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ കണ്ട്‌ല വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ സ്‌പൈസ് ജെറ്റിലും സാങ്കേതിക തകരാര്‍ സംഭവിച്ചിച്ചിരുന്നു. ടേക്ക് ഓഫിനിടെ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ടേക്ക് ഓഫ് നിര്‍ത്തി വയ്ക്കുകയായിരുന്നു. കഴിഞ്ഞ 40 ദിവസത്തിനിടെ ഒമ്പതാം തവണയാണ് സ്‌പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാര്‍ അഭിമുഖീകരിക്കുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments