Friday, April 19, 2024

HomeNewsIndiaദൈവങ്ങള്‍ക്കെതിരെ ആക്ഷേപമെന്ന് പരാതി: ഗീതാഞ്ജലി ശ്രീയുടെ പരിപാടി റദ്ദാക്കി

ദൈവങ്ങള്‍ക്കെതിരെ ആക്ഷേപമെന്ന് പരാതി: ഗീതാഞ്ജലി ശ്രീയുടെ പരിപാടി റദ്ദാക്കി

spot_img
spot_img

ന്യൂഡൽഹി ; ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്ന പരാമർശ ങ്ങൾ നോവലിലുണ്ടെന്ന പരാതിയിൽ ഇന്റര്നാഷനൽ ബുക്കർ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീയെ ആദരിക്കുന്ന ചടങ്ങ് സംഘാടകർ റദ്ദാക്കി. ഹത്രാസ് ജില്ലയിലെ സദാബാദ് സ്വദേശി സന്ദീപ് കുമാർ ആണ് പരാതി നല്കിയത്.

ശിവനെയും പാർവതിയെയും കുറിച്ച്‌ ആക്ഷേപകരമായ പരാമര്ശങ്ങൾ ഗീതാഞ്ജലിയുടെ നോവലിൽ ഉണ്ടെന്നാണ് പരാതി.

ഇന്റര്നാണൽ ബുക്കര് പുരസ്കാരം നേടുന്ന ഇന്ത്യൻ ഭാഷയിൽ എഴുതുന്ന ആദ്യത്തെ ആളാണ് ഗീതാഞ്ജലി.ഗീഞ്ജലി ശ്രീക്കെതിരായ പരാതി വിവാദമായതിനെ തുടര്ന്ന് പരിപാടി റദ്ദാക്കിയതായി രംഗ്ലീല ഭാരവാഹി അനില് ശുക്ല അറിയിച്ചു.

സംഭവം തന്നെ വിഷമിപ്പിച്ചുവെന്നും പൊതുപരിപാടികളിൽ തല്ക്കാലം പങ്കെടുക്കുന്നില്ലെന്നും ഗീജാഞ്ജലി സംഘാടകരോട് പറഞ്ഞു.തന്റെ നോവല് മനപൂര്വ്വം രാഷ്ട്രീയ വിവാദത്തിലേയ്ക്ക് വലിച്ചിഴക്കുകയാണെന്നും അവര് വ്യക്തമാക്കി. ഈ നോവലില് പറഞ്ഞിരിക്കുന്ന വിഷയങ്ങൾ ഇന്ത്യൻ മിത്തോളജിയുടെ അവിഭാജ്യ ഘടകമാണ്. ഇതിൽ എതിര്പ്പുള്ളവർ ഹിന്ദു പുരാണങ്ങള്ക്കെതിരെ കോടതിയില് വാദമുയര്ത്തണം—-എഴുത്തുകാരി പറഞ്ഞു

ആഗ്രയിൽ സാംസ്കാരിക സംഘടനകളായ രംഗ്ലീലയും ആഗ്ര തിയേറ്റർ ക്ലബ്ബും ചേര്ന്നാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments