Wednesday, August 10, 2022

HomeNewsIndiaകോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കുന്നവര്‍ക്ക് പൂരിയും കടലക്കറിയും വാഗ്ദാനം

കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കുന്നവര്‍ക്ക് പൂരിയും കടലക്കറിയും വാഗ്ദാനം

spot_img
spot_img

ചണ്ഡീഗഡ്: കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കുന്നവര്‍ക്ക് പൂരിയും കടലക്കറിയും (ചോലേ ഭാതുരെ) സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ചണ്ഡീഗഡിലെ കടയുടമ. തെരുവുകച്ചവടക്കാരനായ സഞ്ജയ് റാണയാണ് വാഗ്ദാനവുമായി രംഗത്തെത്തിയത്. ബൂസ്റ്റര്‍ ഡോസുകളെടുക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് 45കാരനായ സഞ്ജയ് റാണ പറഞ്ഞു.

കഴിഞ്ഞവര്‍ഷവും കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തുന്നവര്‍ക്ക് സൗജന്യമായി പൂരിയും കടലക്കറിയും നല്‍കി സഞ്ജയ് റാണ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രവൃത്തിയെ പ്രധാനമന്ത്രി ‘മന്‍ കി ബാത്തി’ലൂടെ പ്രശംസിക്കുകയും ചെയ്തിരുന്നു.

‘സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍, സേവന ബോധവും കടമയും ആവശ്യമാണെന്ന് പറയപ്പെടുന്നു, ഞങ്ങളുടെ സഹോദരന്‍ സഞ്ജയ് ഇത് ശരിയാണെന്ന് തെളിയിക്കുകയാണ്’- പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഏഴ് മാസത്തിലധികം ‘ചോലെ ഭാതുരേ’ സൗജന്യമാണെന്നും ഇപ്രാവശ്യം ഏതാനും ആഴ്ചകളില്‍ ഭക്ഷണം ബൂസ്റ്റര്‍ ഡോസ് എടുക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘യോഗ്യരായ എല്ലാവരും മുന്നോട്ട് വരണം, മടിക്കേണ്ടതില്ല. ഇതിനകം, രാജ്യത്തിന്റെ പല ഭാഗങ്ങളിലും അണുബാധകളില്‍ നേരിയ വര്‍ധനവ് കാണുന്നു. സാഹചര്യം കൈവിട്ടുപോകുന്നതുവരെ നമ്മള്‍ എന്തിന് കാത്തിരിക്കണം? 2020 ഏപ്രില്‍-മേയ് മാസങ്ങളില്‍ നിലവിലുണ്ടായിരുന്ന സാഹചര്യത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കണം.’- റാണ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

കുട്ടിക്കാലത്ത് രാജ്യത്തെ സേവിക്കാനും സായുധസേനയില്‍ ചേരാനും എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, വിധി എനിക്കായി മറ്റൊന്നായിരുന്നു കരുതിവച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മറ്റെന്തെങ്കിലും വിധത്തില്‍ രാജ്യത്തെ സേവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് എനിക്ക് വലിയ സംതൃപ്തി നല്‍കുന്നു -റാണ പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ ഹമീര്‍പൂര്‍ സ്വദേശിയായ റാണ 15 വര്‍ഷത്തിലേറെയായി ചണ്ഡീഗണ്ഡില്‍ ഫുഡ് സ്റ്റാള്‍ നടത്തുകയാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments