Tuesday, April 16, 2024

HomeNewsIndiaവിദേശ നാണയശേഖരത്തില്‍ തുടര്‍ച്ചയായി ഇടിവ്

വിദേശ നാണയശേഖരത്തില്‍ തുടര്‍ച്ചയായി ഇടിവ്

spot_img
spot_img

മുംബയ്: തുടര്‍ച്ചയായ നാലാം ആഴ്‌ചയിലും ഇന്ത്യയുടെ വിദേശ നാണയശേഖരം ഇടിഞ്ഞു. ജൂലായ് 22ന് സമാപിച്ചവാരം 115.2 കോടി ഡോളര്‍ ഇടിഞ്ഞ് ശേഖരം 57,156 കോടി ഡോളറായി.

കഴിഞ്ഞ 20 മാസത്തിനിടെയിലെ ഏറ്റവും താഴ്ചയാണിത്. നാലാഴ്ചയ്ക്കിടെ നഷ്‌ടം 1,700 കോടി ഡോളറോളം.

ഡോളറിനെതിരെ രൂപയുടെ തകര്‍ച്ചയുടെ ആക്കംകുറയ്ക്കാന്‍ ശേഖരത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കുന്നതും ഡോളറിനെതിരെ മറ്റ് കറന്‍സികളുടെ മൂല്യം ഇടിയുന്നതുമാണ് വിദേശ നാണയശേഖരം കുറയാന്‍ മുഖ്യകാരണം. വിദേശ കറന്‍സി ആസ്‌തി 142.6 കോടി ഡോളര്‍ താഴ്‌ന്ന് 51,013.6 കോടി ഡോളറായി.

കരുതല്‍ സ്വര്‍ണശേഖരം ജൂലായ് 22ന് സമാപിച്ചവാരം 14.5 കോടി ഡോളര്‍ വര്‍ദ്ധിച്ച്‌ 3,850.2 കോടി ഡോളറായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments