Sunday, April 27, 2025

HomeNewsIndiaനാഷണല്‍ ഹെറാള്‍ഡ് ഡല്‍ഹി ഓഫീസ് സീല്‍ ചെയ്ത് ഇ ഡി

നാഷണല്‍ ഹെറാള്‍ഡ് ഡല്‍ഹി ഓഫീസ് സീല്‍ ചെയ്ത് ഇ ഡി

spot_img
spot_img

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡിന്റെ ഡല്‍ഹിയിലെ ഓഫീസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് സീല്‍ ചെയ്തു. ഇന്ന് ഉച്ചയോടു കൂടിയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ ഓഫീസ് അടച്ചുപൂട്ടി സീല്‍ ചെയ്തത്. ഇന്നലെ നടന്ന റെയ്ഡിന് തുടര്‍ച്ചയായാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ നടപടി. ഇ ഡിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇനി ഈ ഓഫീസില്‍ ആര്‍ക്കും പ്രവേശിക്കാനാകില്ല.

എ ഐ സി സി ആസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വസതികള്‍ക്കും മുമ്പിലും പോലീസ് കാവലുണ്ട്. നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഇ ഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഹെറാള്‍ഡിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments