Tuesday, September 27, 2022

HomeNewsIndiaഎസ്.എസ്.എല്‍.വി വിക്ഷേപണം; ഉപഗ്രഹങ്ങളില്‍ നിന്ന് സിഗ്നല്‍ ലഭിക്കുന്നില്ല

എസ്.എസ്.എല്‍.വി വിക്ഷേപണം; ഉപഗ്രഹങ്ങളില്‍ നിന്ന് സിഗ്നല്‍ ലഭിക്കുന്നില്ല

spot_img
spot_img

ഇന്ത്യയുടെ പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്‍റെ വിക്ഷേപണത്തിന് പിന്നാലെ ആശങ്ക.ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടപ്പെട്ടന്നാണ് വിവരം. ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് ഇസ്രോ അധികൃതര്‍ അറിയിച്ചു.വിക്ഷേപണത്തിന്‍റെ ആദ്യ മൂന്ന് ഘട്ടങ്ങളും വിജയകരമായി നടന്നിരുന്നു.

നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപല്‍ഷന്‍ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളില്‍ (വിടിഎം) എന്തോ സാങ്കേതിക പ്രശ്നം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഉപഗ്രഹവുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.

‘എസ്‌എസ്‌എല്‍വിയുടെ ആദ്യ യാത്ര പൂര്‍ത്തിയായി. എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ച പോലെ നടന്നു. അവസാന ഘട്ടത്തില്‍ ബന്ധം നഷ്ടമായി. ഇക്കാര്യം പരിശോധിച്ചുവരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കും’, ഐഎസ്‌ആര്‍ഒ ട്വീറ്റ് ചെയ്തു.

ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയില്‍ നിന്നാണ് SSLV- D1 കുതിച്ചുയര്‍ന്നത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് രണ്ടും (EOS- 2) രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മിച്ച ആസാദി സാറ്റുമാണ് (AzaadiSAT) SSLV- D1ന്‍റെ ആദ്യ വിക്ഷേപണത്തിലൂടെ ഭ്രമണപഥത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്.

ഭൂമധ്യരേഖയില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയുള്ള, ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റിലും സണ്‍സിംക്രനൈസ് ഓര്‍ബിറ്റിലേയ്ക്കുമുള്ള വിക്ഷേപണം ലക്ഷ്യമിട്ടാണ് SSLV-D1 പ്രഥമ ദൗത്യത്തിലേയ്ക്ക് കടക്കുന്നത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments