Friday, April 19, 2024

HomeNewsIndiaബിഹാറില്‍ നിര്‍ണായക രാഷ്ട്രീയ നീക്കം; നിതീഷ് രാജിവെക്കുന്നു

ബിഹാറില്‍ നിര്‍ണായക രാഷ്ട്രീയ നീക്കം; നിതീഷ് രാജിവെക്കുന്നു

spot_img
spot_img

ബിഹാറില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് രാജി നല്‍കും. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി തേടിയിട്ടുണ്ട്. പാര്‍ട്ടി എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് തിരുമാനം. നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎയില്‍ നിന്ന് വേര്‍പിരിയുന്നതിന്റെ ഭാഗമായാണ് രാജി.

ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് നിതീഷ് കുമാര്‍ എന്‍ഡിഎ വിടുന്നത്.

ബിജെപി സഖ്യം ഉപേക്ഷിച്ച് പുറത്തുവന്നാല്‍ ജെഡിയുവിനെ പിന്തുണയ്ക്കുമെന്ന് ആര്‍ജെഡിയും കോണ്‍ഗ്രസും പ്രഖ്യാപിച്ചു. ഇരു പാര്‍ട്ടികളും പിന്തുണയറിയിച്ച് നിതീഷ് കുമാറിന് കത്ത് നല്‍കി. മഹാരാഷ്ട്രയിലെ മാതൃകയില്‍ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചേക്കും. എംഎല്‍എമാരുടെ യോഗം ഉച്ചകഴിഞ്ഞ് ചേരും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments