പാട്‌ന: നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും സ്ഥാനമേറ്റു.
ബി ജെ പി ബന്ധം ഉപേക്ഷിച്ച ശേഷം മുഖ്യമന്ത്രിസ്ഥാനം രാജിവച്ച നിതീഷ് ഒറ്റ രാത്രിയുടെ ഇടവേളയ്ക്ക് ശേഷമാണ് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്ന മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.
മുന്‍പ്രതിപക്ഷ നേതാവ് ആര്‍ ജെ ഡിയുടെ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. ഗവര്‍ണര്‍ ഫഗു ചൗഹാന്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിസഭാ വികസനം അധികം വൈകാതെ തന്നെ ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ട്. ഇത് രണ്ടാം തവണയാണ് നിതീഷ്- തേജസ്വി കൂട്ടുകെട്ട് ബീഹാറില്‍ അധികാരത്തില്‍ എത്തുന്നത്.
2017ല്‍ എന്‍.ഡി.എയുമായി ആരംഭിച്ച സഖ്യത്തില്‍ നിന്ന് പിന്മാറിയാണ് നിതീഷ് മഹാഗഡ്ബന്ധന്‍ സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്നത്.
കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നതാണ് മഹാസഖ്യം. മന്ത്രിസ്ഥാനങ്ങള്‍ പതിനാല് വീതം ആര്‍.ജെ.ഡി, ജെ.ഡി.യു പാര്‍ട്ടികള്‍ വീതം വെക്കുമെന്നാണ് റിപ്പോര്‍ട്ട്.
2015ലായിരുന്നു ആദ്യഘട്ടത്തില്‍ തേജസ്വി യാദവ്-നിതീഷ് കുമാര്‍ കൂട്ടുകെട്ട്സര്‍ക്കാര്‍ ബീഹാറില്‍ അധികാരത്തിലെത്തിയത്. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2017ല്‍ ആര്‍.ജെ.ഡിയുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാറും സംഘവും ബി.ജെ.പിയോടൊപ്പം ചേരുകയായിരുന്നു.
ബീഹാര്‍ നിയമസഭ സ്പീക്കറുമായി തുടരുന്ന തര്‍ക്കമാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണം. സ്പീക്കറെ മാറ്റണമെന്ന ആവശ്യം ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചെങ്കിലും പരിഗണിച്ചിട്ടില്ല