ന്യൂഡല്‍ഹി: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായ ജഗ്ദീപ് ധന്‍ഖര്‍ ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.
രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.
ഇക്കഴിഞ്ഞ 6ന് നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയെ പരാജയപ്പെടുത്തിയാണ് ധന്‍ഖര്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. 528 വോട്ടുകള്‍ നേടിയായിരുന്നു ധന്‍ഖര്‍ വിജയിച്ചത്. 182 വോട്ടുകളാണ് മാര്‍ഗരറ്റ് ആല്‍വയ്ക്ക് ലഭിച്ചത്. 15 വോട്ടുകള്‍ അസാധുവായി.