ഡല്‍ഹി: പ്രധാനമന്ത്രിയാകാന്‍ തനിക്ക് ആഗ്രഹമില്ലെന്നും പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”ഞാന്‍ കൈകൂപ്പി പറയുന്നു. എനിക്ക് അത്തരം ചിന്തകളൊന്നുമില്ല. ആളുകള്‍ എന്തുപറയുന്നുവെന്നത് ശ്രദ്ധിക്കുന്നില്ല. എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ ജോലി. പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കും. അതു സാദ്ധ്യമായാല്‍ നല്ലതാണ്.” എന്നും അദ്ദേഹം വ്യക്തമാക്കി.