മുംബൈ: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി.
ഹര്‍ഗര്‍ തിരംഗ ക്യാമ്ബയിനെ വിമര്‍ശിച്ചാണ് തുഷാര്‍ ഗാന്ധി രംഗത്തെത്തിയത്. ദേശീയ പതാകയെ മോദി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണെന്ന് തുഷാര്‍ ഗാന്ധി മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ത്രിവര്‍ണ പതാകയെ അംഗീകരിക്കാത്തവരാണ് ആര്‍.എസ്.എസുകാരെന്നും ഖാദിയോ കൈത്തറിയോ പതാകയ്ക്കായി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം പോലും ക്യാമ്ബയിനില്‍ സര്‍ക്കാര്‍ ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എഴുപത്തിയഞ്ചാം സ്വാതന്ത്ര ദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം. കച്ചവടത്തിനു വന്നവര്‍ അധികാരികളായതും വര്‍ഷങ്ങളുടെ സമരങ്ങള്‍ക്കൊടുവില്‍ രാജ്യം സ്വതന്ത്രമായിട്ട് ഇന്ന് 75 വര്‍ഷം പൂര്‍ത്തിയാവുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30 ന് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്