ഇന്ത്യ ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പൂര്‍ത്തിയാവുകയാണ്. രാജ്യം അത്യുത്സാഹത്തോടെ സ്വാതന്ത്ര്യദിനം “അസാദി കാ അമൃത് മഹോത്സവ്” ആഘോഷിക്കുകയാണ്.
ഈ ശുഭ അവസരത്തില്‍ രാജ്യത്തോടൊപ്പം ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നിരിക്കുകയാണ് ഗൂഗിള്‍ ഡൂഡില്‍. പറന്നുയരുന്ന വിവധ വര്‍ണ്ണങ്ങളിലുള്ള പട്ടങ്ങള്‍ നിറഞ്ഞ വര്‍ണ്ണാഭമായ ഡൂഡിലാണ് സ്വാതന്ത്ര്യദിനത്തില്‍ ഗൂഗിള്‍ ഒരുക്കിയിരിയ്ക്കുന്നത്.
രാജ്യത്തിന്‍റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ അവിഭാജ്യഘടകമാണ് പട്ടങ്ങള്‍. പട്ടം പറത്തുന്നത് സ്വാതന്ത്ര്യത്തിന്‍റെ ദീര്‍ഘകാല പ്രതീകമാണ്. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് പട്ടങ്ങള്‍ക്ക് ചരിത്രപരമായ പ്രാധാന്യം ഉണ്ട്.
ബ്രിട്ടീഷ് ഭരണത്തിനെതിരെ ഒരുകാലത്ത് ഇന്ത്യന്‍ വിപ്ലവകാരികള്‍ മുദ്രാവാക്യങ്ങള്‍ എഴുതിയ പട്ടം പറത്തിയിരുന്നു. കൂടാതെ, രാജ്യം സ്വാതന്ത്ര്യം നേടിയത് പട്ടങ്ങള്‍ പറത്തി, പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ ജനങ്ങള്‍ ആഘോഷിച്ചുവെന്നാണ് ചരിത്ര പുസ്തകങ്ങളില്‍ പറയുന്നത്. ഇതിന്‍റെ ഓര്‍മ്മ പുതുക്കി എല്ലാ സ്വാതന്ത്ര്യദിനത്തിലും വാനം നിറയെ പട്ടങ്ങള്‍ ഉയരും….
മലയാളിയായ നീതി ഡിസൈന്‍ ചെയ്ത ഡൂഡിലാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഗൂഗിള്‍ അവതരിപ്പിച്ചിരിയ്ക്കുന്നത് എന്നത് മലയാളികള്‍ക്ക് അഭിമാനിക്കാനുള്ള വസ്തുതയായി.