ജമ്മു കശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ച് മുതിര്‍ന്ന് നേതാവ് ഗുലാം നബി ആസാദ്. അധ്യക്ഷനായി നിയമിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും അദ്ദേഹം രാജിവെക്കുകയായിരുന്നു. ജമ്മുകാശ്മീര്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും ഗുലാം നബി ആസാദ് രാജിവെച്ചു.
ആരോഗ്യ കാരണങ്ങളെ തുടര്‍ന്നാണ് രാജിവെക്കുന്നത്. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചുവെന്നും അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുത്തതില്‍ നന്ദി പറയുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
മുതിര്‍ന്ന നേതാവും ജമ്മു കശ്മീരിലെ മുന്‍ മന്ത്രിയുമായ ഗുലാം നബി ആസാദ് ഏറെ നാളായി പാര്‍ട്ടിയുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനസംഘടനയില്‍ ഉള്‍പ്പടെയുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നും അഭ്യൂഹങ്ങളുണ്ട്