Thursday, March 28, 2024

HomeNewsIndiaട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം; കേന്ദ്രം ചെലവഴിച്ചത് 38 ലക്ഷം രൂപ

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം; കേന്ദ്രം ചെലവഴിച്ചത് 38 ലക്ഷം രൂപ

spot_img
spot_img

മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 2020ലെ ഇന്ത്യ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് ഏകദേശം 38 ലക്ഷം രൂപയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മിഷനെ അറിയിച്ചു.


36 മണിക്കൂര്‍ നീണ്ട ട്രംപിന്റെ സന്ദര്‍ശനത്തിന് താമസം, ഭക്ഷണം, ലൊജിസ്റ്റിക്സ് തുടങ്ങിയവയ്ക്കായാണ് 38 ലക്ഷം രൂപ ചെലവഴിച്ചത്.

ഇന്ത്യയിലേക്കുള്ള ട്രംപിന്റെ ആദ്യ സന്ദര്‍ശന വേളയില്‍, ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാന്‍ക, മരുമകന്‍ ജാറെദ് കുഷ്‌നര്‍, നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമുണ്ടായിരുന്നു. 2020 ഫെബ്രുവരി 24, 25 തീയതികളില്‍ അഹമ്മദാബാദ്, ആഗ്ര, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം.

ഫെബ്രുവരി 24ന് അഹമ്മദാബാദില്‍ മൂന്ന് മണിക്കൂര്‍ ചെലവഴിച്ച ട്രംപ്, 22 കിലോമീറ്റര്‍ റോഡ് ഷോയില്‍ പങ്കെടുത്തു. സബര്‍മതി ആശ്രമത്തില്‍ മഹാത്മാഗാന്ധിക്ക് പ്രണാമം അര്‍പ്പിച്ചു.

മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ‘നമസ്‌തേ ട്രംപ്’ എന്ന മെഗാ സമ്മേളനത്തെയും അഭിസംബോധന ചെയ്തു. അന്നേ ദിവസം താജ്മഹല്‍ സന്ദര്‍ശിക്കാനായി ആഗ്രയിലെത്തി. ഫെബ്രുവരി 25ന് ഡല്‍ഹി സന്ദര്‍ശിച്ച ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.

മിഷാല്‍ ബത്തേന എന്നയാള്‍ നല്‍കിയ വിവരാവകാശ രേഖയ്ക്ക് മറുപടിയായാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണക്ക് വെളിപ്പെടുത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments