ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും അന്വേഷണം തുടങ്ങി. മദ്യ നയത്തിലെ അഴിമതി ആരോപണത്തിലാണ് നടപടി.
സിബിഐയോട് ഇഡി കേസിന്റെ വിവരങ്ങള്‍ തേടിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇഡി ഡല്‍ഹി ഉപമുഖ്യമന്ത്രിക്കെതിരെ കേസെടുക്കുക. ഇഡി ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം.
സിബിഐ സംഘം വെള്ളിയാഴ്ച അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സിസോദിയയെ സിബിഐ ഉടന്‍ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്ബത്തിക നേട്ടം കൈപ്പറ്റിയെന്ന് ആരോപിച്ച് സിസോദിയയ്ക്കെതിരെ സിബിഐ നേരത്തെ കേസെടുത്തിരുന്നു.