രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ രണ്ട് പേരിലൊരാള്‍ സോഷ്യല്‍ മിഡിയയില്‍ തന്നെ മോശമായ അനുഭവം നേരിടുന്നുണ്ടെന്ന് പഠനം.
ബോഡി ഷെയിമിംഗ്, സ്ലട്ട് ഷെയിമിംഗ് തുടങ്ങിയവ സ്ത്രീകളാണ് ഏറ്റവുമധികം സോഷ്യല്‍ മിഡിയയില്‍ നേരിടുന്നതെന്ന് പഠനത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആദ്യ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് ആപ്പ് ആയ ബംപിള്‍ ആണ് സര്‍വേ നടത്തിയത്.
സ്ത്രീകളില്‍ നാലിലൊരാള്‍ ശാരീരികമായ പ്രത്യേകതകളാല്‍ പരിഹാസം നേരിടുന്നു. ശാരീരിക പ്രത്യേകതകള്‍ കൊണ്ടും മറ്റും ഒരു പ്രത്യേക വിഭാഗം അല്ലെങ്കില്‍ സമൂഹം വിദ്വേഷജനകമായ സംസാരവും ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം ആളുകളും പറയുന്നു