Tuesday, April 22, 2025

HomeNewsIndiaകണ്ണൂര്‍ വി.സി. ക്രിമിനലെന്ന് ഗവര്‍ണര്‍: കായികമായി നേരിടാന്‍ ഒത്താശ ചെയ്തുവെന്ന് ആരോപണം

കണ്ണൂര്‍ വി.സി. ക്രിമിനലെന്ന് ഗവര്‍ണര്‍: കായികമായി നേരിടാന്‍ ഒത്താശ ചെയ്തുവെന്ന് ആരോപണം

spot_img
spot_img

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

വൈസ് ചാന്‍സലര്‍ ക്രിമിനലാണെന്ന് ആരോപിച്ച ഗവര്‍ണര്‍, എല്ലാ പരിധികളും മാന്യതയും ലംഘിച്ചാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്ന് കുറ്റപ്പെടുത്തി.

തന്നെ കായികമായി നേരിടാന്‍ ഒത്താശ ചെയ്തെന്നും ഡല്‍ഹിയില്‍ വെച്ച്‌ ഗൂഢാലോചന നടന്നെന്നുമാണ് ആരോപണം. മാന്യതയുടെ അതിര്‍ വരമ്ബുകള്‍ ലംഘിച്ച കണ്ണൂര്‍ വിസി ക്രിമിനലാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

‘കണ്ണൂര്‍ സര്‍വ്വകലാശാലയെ വിസി നശിപ്പിച്ചു. പാര്‍ട്ടി കേഡറെപോലെയാണ് വിസി പെരുമാറുന്നത്. ഈ കാരണങ്ങളാലാണ് പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതനായത്. വിസിക്കെതിരെ നടപടിയെടുക്കാന്‍ തനിക്ക് അധികാരമുണ്ട്. നടപടികള്‍ ആരംഭിച്ചു. രാജ്ഭവന്‍ അംഗീകരിച്ച പരിപാടികളില്‍ മാറ്റം വരുത്തി’ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”സര്‍വകലാശാലയുടെ സുതാര്യത ഉറപ്പാക്കാനുള്ള ശ്രമമാണ് താന്‍ നടത്തുന്നത്. തന്നെ ആര്‍ക്കും വിമര്‍ശിക്കാം. പദവിയുടെ ധര്‍മം നിര്‍വഹിക്കും. സര്‍ക്കാരുമായി രാഷ്ട്രീയ പ്രശ്നമില്ല”- ഗവര്‍ണര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments