Saturday, April 19, 2025

HomeNewsIndiaഅധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടിൽ ഉറച്ച് രാഹുല്‍ ഗാന്ധി

അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടിൽ ഉറച്ച് രാഹുല്‍ ഗാന്ധി

spot_img
spot_img

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃപദവിയിലേക്ക് ഒരിക്കല്‍ക്കൂടി ഇല്ലെന്ന് രാഹുല്‍ ഗാന്ധി ഉറച്ചു പറഞ്ഞതോടെ പാര്‍ട്ടി നേതൃത്വം വിഷമസന്ധിയില്‍.

ആരോഗ്യകാരണങ്ങളാല്‍ പ്രസിഡന്റ് പദവിയിലേക്കില്ലെന്ന നിലപാടിലാണ് സോണിയയും. ഇതാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

രാഹുലിന്റെയും സോണിയയുടെയും അഭാവത്തില്‍ പ്രിയങ്കാ ഗാന്ധി നേതൃപദവി ഏറ്റെടുക്കട്ടെ എന്ന നിലപാടിലാണ് ചില നേതാക്കള്‍. എന്നാല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ മോശം പ്രകടനം പ്രിയങ്കയുടെ സാധ്യതയ്ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. സോണിയ തുടരണം എന്ന അഭിപ്രായവും ചിലര്‍ക്കുണ്ട്.

ആഗസ്റ്റ് 21നും സെപ്തംബര്‍ 20നും ഇടയില്‍ പുതിയ പാര്‍ട്ടി അധ്യക്ഷനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കും എന്നാണ് നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ അനിശ്ചിതത്വം തുടരുന്നതോടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിക്കാനായിട്ടില്ല.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് പരിഗണിക്കപ്പെടുന്നവരില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് മുമ്ബില്‍. ഇതു സംഭവിച്ചാല്‍ 1998ന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരു നേതാവ് പാര്‍ട്ടി അധ്യക്ഷ പദവിയിലെത്തും. എന്നാല്‍ ഗെഹ്‌ലോട്ടിന്റെ നിയമനത്തെ രാജസ്ഥാനില്‍നിന്നുള്ള നേതാക്കള്‍ എതിര്‍ത്തേക്കും.

ഗെഹ്‌ലോട്ടിന് പുറമേ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുകുല്‍ വാസ്‌നിക്, കുമാരി സെല്‍ജ തുടങ്ങിയവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ പാര്‍ട്ട് അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്. ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി ചുമതലയേല്‍ക്കുകയും ചെയ്തു. അതിനു ശേഷം നിരവധി സന്ദര്‍ഭങ്ങളില്‍ രാഹുലിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments