Thursday, March 28, 2024

HomeNewsIndiaമെഹ്ബൂബ മുഫ്തി വീണ്ടും വീട്ടുതടങ്കലില്‍

മെഹ്ബൂബ മുഫ്തി വീണ്ടും വീട്ടുതടങ്കലില്‍

spot_img
spot_img

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി വീണ്ടും വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ടുകള്‍.

ട്വിറ്ററിലൂടെ മെഹ്ബൂബ തന്നെയാണ് തന്നെ വീട്ടുതടങ്കലിലാക്കിയ വിവരം അറിയിച്ചത്. ഗുപ്കാര്‍ മേഖലയിലെ തന്‍റെ വീടിന്‍റെ ഗേറ്റുകള്‍ അടച്ചുപൂട്ടിയതിന്‍റെ ചിത്രങ്ങളും അവര്‍ പങ്കുവെച്ചു.

ഷോപ്പിയാനില്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച കശ്മീരി പണ്ഡിറ്റ് വിഭാഗക്കാരനായ സുനില്‍ കുമാര്‍ ഭട്ടിന്‍റെ വീട് മെഹ്ബൂബ സന്ദര്‍ശിക്കാനിരിക്കെയാണ് ഇവരെ വീട്ടുതടങ്കലിലാക്കിയത്. വീടിന് മുന്നില്‍ സി.ആര്‍.പി.എഫ് വാഹനങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്.

‘സുനില്‍ കുമാറിന്‍റെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള എന്‍റെ ശ്രമം ഭരണകൂടം തടഞ്ഞിരിക്കുകയാണ്. ഇവിടുത്ത എല്ലാ മുക്കും മൂലയും അവര്‍ സന്ദര്‍ശിക്കുമ്ബോഴാണ് സുരക്ഷക്കെന്ന പേരില്‍ ഞങ്ങളെ പൂട്ടിയിടുന്നത്’ -മുഫ്തി ട്വീറ്റ് ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments