ബംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമായി വിചാരണ നീളുന്ന സാഹചര്യത്തില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി സുപ്രീം കോടതിയെ സമീപിക്കും.
12 വര്‍ഷമായി സ്‌ട്രോക്ക് ബാധിച്ച് ശയ്യാവലംബിയായ തന്റെ പിതാവിനെ കാണുവാനുള്ള അനുവാദവും മഅ്ദനി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ.ഹാരിസ് ബീരാന്‍ മുഖേനയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുന്നത്.
കോയമ്ബത്തൂര്‍ കേസില്‍ വിചാരണതടവുകാരാനായി മഅ്ദനി എട്ടരവര്‍ഷത്തോളം ജയില്‍ വാസം അനുഭവിച്ചിരിന്നു.