ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ അറസ്റ്റില്‍ കഴിയുന്ന ടീസ്റ്റ സെതല്‍വാദ് നല്‍കിയ ഇടക്കാല ജാമ്യാപേക്ഷയില്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയച്ചു.
ഇടക്കാല ജാമ്യം അനുവദിക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ ആണ് സുപ്രിം കോടതി നിര്‍ദേശം. ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാന്‍ ആണ് സുപ്രിം കോടതി തീരുമാനം.
അടിയന്തരമായി ഹരജി കേള്‍ക്കണമെന്ന് ടീസ്റ്റയുടെ ആവശ്യം ജസ്റ്റിസ് യു.യു ദളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
സെതല്‍വാദിന്റെയും വിരമിച്ച ഗുജറാത്ത് ഡി.ജി.പി ആര്‍ ബി ശ്രീകുമാറിന്റെയും ജാമ്യാപേക്ഷ ജൂലൈ 30 ന് അഹമ്മദാബാദ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്റ്റ സുപ്രിംകോടതിയെ സമീപിച്ചത്.
ഗുജറാത്ത് കലാപക്കേസില്‍ മോദി അടക്കമുള്ളവരെ സുപ്രിം കോടതി കുറ്റ വിമുക്തരാക്കിയിരുന്നു, ഇതിന് പിന്നാലെയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ടീസ്റ്റയേയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്.