രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്. പാര്‍ട്ടി ഒറ്റക്കെട്ടായി ഈ നിലപാടിലാണെന്നും അശോക് ഗലോട്ട് പറഞ്ഞു.
ഗാന്ധി കുടുംബത്തില്‍ നിന്നു തന്നെ ഒരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് കൂടുതല്‍ പേരും ആഗ്രഹിക്കുന്നതെന്നാണ് പല മുതിര്‍ന്ന നേതാക്കളും പറയുന്നത്.
അടുത്ത മാസം 20ന് അകം കോണ്‍ഗ്രസിലെ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിലടക്കം അന്തിമ തീരുമാനങ്ങളെടുക്കുമെന്നാണ് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മറ്റി തീരുമാനിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനാകുമോ എന്നതില്‍ വ്യക്തതയില്ല.