സേലം: തമിഴ്‌നാട്ടിലെ സേലത്ത് ഒമ്‌നി വാനും ബസും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. ചൊവ്വാഴ്ച പുര്‍ലച്ചെയോടെ സേലം ചെന്നൈ ദേശീയപാതയിലാണ് അപകടം നടന്നത്.
ആറ്റൂര്‍ സ്വദേശികളാണ് മരിച്ചതെന്ന് പൊലിസ് അറിയിച്ചു. മരിച്ചവരില്‍ നാല് സ്ത്രീകളും 11 വയസ്സുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.
മരണാന്തര ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങവെയാണ് 11 പേരുടെ സഘം സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ടത്. ചെന്നൈയില്‍ നിന്നും സേലത്തേക്ക് പോവുകയായിരുന്ന ബസ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ചുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചതെന്ന് പൊലിസ് പറഞ്ഞു. പരിക്കേറ്റവരെ ആറ്റൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.