തമിഴ്‌നാട്ടിലെ ഈറോഡില്‍ ക്ലാസ് മുറിയില്‍ എസി പൊട്ടിത്തെറിച്ചു. സര്‍ക്കാര്‍ മിഡില്‍ സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമില്‍ സ്ഥാപിച്ചിരുന്ന എസിയാണ് പൊട്ടിത്തെറിച്ചത്.
സംഭവത്തില്‍ ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈറോഡിലെ തിരുനഗര്‍ കോളനിയിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. എല്‍കെജി മുതല്‍ 8ആം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 300ലധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെ അധ്യാപകന്‍ ക്ലാസിലെ എസി ഓണ്‍ ചെയ്ത ഉടന്‍ തന്നെ പുക ഉയര്‍ന്നു. ഇതോടെ ക്ലാസില്‍ നിന്ന് പുറത്തുപോകാന്‍ അധ്യാപകന്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ ക്ലാസില്‍ നിന്ന് പുറത്തുപോയി അല്പസമയത്തിനു ശേഷം എസി പൊട്ടിത്തെറിക്കുകയായിരുന്നു.