ദില്ലി: ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച അല്ലെങ്കില്‍ വിരമിക്കാന്‍ പോകുന്ന ഒരാള്‍ക്ക് ഇന്ത്യയില്‍ ഒരു വിലയുമില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ.
രണ്ട് ദിവസത്തിനകം സ്ഥാനമൊഴിയാന്‍ നില്‍ക്കെയാണ് എന്‍ വി രമണയുടെ പരാമര്‍ശം.
തെരഞ്ഞെടുപ്പിന് മുമ്ബ് രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനം ചെയ്ത സൗജന്യങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നിതിനിടെയാണ് ചീഫ് ജസ്റ്റിസ് ഈ പ്രസ്താവന നടത്തിയത്. ഈ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കാന്‍ ഒരു ഒരു കമ്മിറ്റി രൂപീകരിക്കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കണം ഇത്തരമൊരു സമിതി രൂപീകരിക്കേണ്ടതെന്ന് ബുധനാഴ്ച കേസിന്‍റെ വാദം കേള്‍ക്കുന്നതിനിടെ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗ് പറഞ്ഞു.ജസ്റ്റിസ് ആര്‍എം ലോധയെപ്പോലെ വിരമിച്ച സുപ്രീം കോടതി ജഡ്ജിയെ സമിതിയുടെ തലപ്പത്തേക്ക് നിയമിക്കണമെന്ന് വികാസ് സിംഗ് വാദത്തിനിടെ പറഞ്ഞത്.
ഇതിനിടെയാണ് വിരമിക്കുന്ന അല്ലെങ്കില്‍ വിരമിക്കാന്‍ പോകുന്ന വ്യക്തിക്ക് ഈ രാജ്യത്ത് ഒരു വിലയുമില്ലെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. 2014 ഫെബ്രുവരി 17നാണ് ചീഫ് ജസ്റ്റിസ് രമണയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത്