ന്യൂ ഡല്‍ഹി : രാജ്യത്ത് 5ജി സേവനങ്ങള്‍ ഒക്ടോബര്‍ 12 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.
സേവനങ്ങള്‍ക്ക് അമിത വിലയുണ്ടാകില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റാളിങ് അവസാനഘട്ടത്തിലാണ് അതിന് ശേഷമാണ് 5ജി സേവനത്തിന് ടെലികോം പ്രവര്‍ത്തനം ആരംഭിക്കുക.
“വേഗത്തില്‍ 5ജി സേവനമെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍. ടെലികോം കമ്ബനി അവരുടെ ഭാഗത്ത് നിന്നുള്ള ജോലികള്‍ വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുകയാണ്. ഒക്ടോബര്‍ 12 ഓടെ 5ജി സേവനം ആരംഭിക്കാമെന്നാണ് വിശ്വസിക്കുന്നത്. പിന്നീട് പടിപടിയായി നഗരങ്ങളില്‍ നിന്നും ടൗണുകളിലേക്ക് സര്‍വീസെത്തിക്കും” കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.