ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ഇന്ന് വിരമിക്കാനിരിക്കെ അവസാന ദിവസത്തെ കോടതി നടപടികള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്ത് (ലൈവ് സ്ട്രീം) സുപ്രീംകോടതി.
സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കോടതി നടപടികള്‍ പൊതുജനം കാണുന്നതിന് വേണ്ടി തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത്. https://webcast.gov.in/events/MT-c5M-g എന്ന ലിങ്കില്‍ കോടതി നടപടികള്‍ കാണാം.
ഒന്നര വര്‍ഷത്തെ സേവനത്തിന് ശേഷമാണ് എന്‍.വി. രമണ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എസ്.എ. ബോബ്‌ഡെയുടെ പിന്‍ഗാമിയായാണ് ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്നത്.
ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് (ജസ്റ്റിസ് യു.യു. ലളിത്) നാളെ ചുമതലയേല്‍ക്കും. 74 ദിവസത്തിന് ശേഷം 2022 നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും. പ്രമാദമായ നിരവധി കേസുകളില്‍ ക്രിമിനല്‍ വക്കീലായിരുന്ന യു.യു. ലളിത് ബാറില്‍ നിന്ന് സുപ്രിംകോടതി ബെഞ്ചിലേക്ക് നേരിട്ടെത്തുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ്