Thursday, April 24, 2025

HomeNewsIndiaബിജെപി നേതാവ് സൊണാലി ഫൊഗട്ടിന്റെ മരണത്തില്‍ രണ്ടു സഹായികള്‍ അറസ്റ്റില്‍

ബിജെപി നേതാവ് സൊണാലി ഫൊഗട്ടിന്റെ മരണത്തില്‍ രണ്ടു സഹായികള്‍ അറസ്റ്റില്‍

spot_img
spot_img

നടിയും ഹരിയാനയിലെ ബിജെപി നേതാവുമായ സൊണാലി ഫൊഗട്ടിന്റെ മരണത്തില്‍ സൊണാലിയുടെ രണ്ടു സഹായികള്‍ അറസ്റ്റില്‍.

സൊണാലിക്കൊപ്പം ഗോവയിലെത്തിയ പേഴ്സണല്‍ അസിസ്റ്റന്റ് സുധീര്‍ സഗ്‍വാന്‍, സുഹൃത്ത് സുഖ്‌വിന്ദര്‍ വാസി എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരേ കൊലപാതകക്കുറ്റം ഗോവ പൊലീസ് ചുമത്തി. ​

സഹോദരി ബലാത്സംഗത്തിന് ഇരയായെന്നും സുധീറും സുഖ്‌വിന്ദറും ചേര്‍ന്നുകൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് സൊനാലിയുടെ സഹോദരന്‍ റിങ്കു ധാക്ക നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിന്റെ വിഡിയോ ചിത്രീകരിച്ച്‌ അവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ ഉണ്ട്. തുടര്‍ന്നാണ് കൊലപാതകക്കേസെടുക്കാന്‍ പൊലീസ് തയ്യാറായത്. സുധീര്‍ സൊനാലിയുടെ രാഷ്ട്രീയ-അഭിനയ ജീവിതത്തില്‍ ഇടപെട്ടിരുന്നതായും ഫോണുകള്‍, സ്വത്തുരേഖകള്‍, എ.ടി.എം. കാര്‍ഡുകള്‍, വീടിന്റെ താക്കോല്‍ എന്നിവ കൈവശപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

സൊനാലി ഫൊഗട്ടിന്റെ ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ കണ്ടെത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സൊനാലിയുടെ മൃതദേഹം പരിശോധിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരമൊരു മുറിവു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് അറിയിച്ചു.

മരിക്കുന്നതിന് ഏതാനും മണിക്കൂര്‍മുമ്ബ് അമ്മയോടും സഹോദരിയോടും സൊനാലി ഫോണില്‍ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിനിടെ പേഴ്സണല്‍ അസിസ്റ്റന്റ് മോശമായി പെരുമാറുന്നതിനെക്കുറിച്ച്‌ പരാതിപ്പെട്ടിരുന്നു. ഇതിനിടെ ഭക്ഷണത്തില്‍ എന്തോ കലര്‍ന്നിരിക്കുന്നതായി സഹോദരിയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു മരണം. ഇതേ തുടര്‍ന്നാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചത്.

സുധീര്‍ സഗ്‍വാന്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണ് ബലാത്സംഗം ചെയ്തത്. ഇതു വീഡിയോയില്‍ പകര്‍ത്തി. വീഡിയോ സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments