ജസ്റ്റിസ് യു.യു.ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഇന്ത്യയുടെ നാല്‍പത്തിയൊന്‍പതാം ചീഫ് ജസ്റ്റിസാണ് യു.യു ലളിത്.
74 ദിവസമാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് അദ്ദേഹത്തിന് തുടരാനാകുക. സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു.യു ലളിത്.
സുപ്രീംകോടതി ജഡ്ജിയാകുന്നതിന് മുന്‍പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നിരവധി കേസുകളില്‍ അഭിഭാഷകന്‍ ആയി അദ്ദേഹം ഹാജരായിരുന്നു.