Thursday, April 24, 2025

HomeNewsIndia277 എം എല്‍ എമാരെ വാങ്ങാന്‍ ബി ജെ പി 5,500 കോടി ചെലവാക്കി: കെജ്രിവാള്‍

277 എം എല്‍ എമാരെ വാങ്ങാന്‍ ബി ജെ പി 5,500 കോടി ചെലവാക്കി: കെജ്രിവാള്‍

spot_img
spot_img

ന്യൂഡല്‍ഹി :വിവിധ സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിക്കാനായി എം എല്‍ എമാരെ വാങ്ങാന്‍ ബി ജെ പി 5,500 കോടി രൂപ ചെലവിട്ടുവെന്ന ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കോര്‍പറേറ്റുകളുടെ പണം ഉപയോഗിച്ചു ബി ജെ പി നടത്തുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തെ സംബന്ധിച്ചായിരുന്നു കെജ്രിവാളിന്റെ വെളിപ്പെടുത്തല്‍.

വിവിധ പാര്‍ട്ടികളുടെ ഭാഗമായി മത്സരിച്ച് പിന്നീട് ബി ജെ പിയില്‍ ചേര്‍ന്നത് ഇതുവരെ 277 എം എല്‍ എമാരാണ്. അവര്‍ക്ക് 20 കോടി വീതം വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കില്‍ ആകെ 277 എം എല്‍ എമാര്‍ക്കായി 5,500 കോടിയാണ് ബി ജെ പി ചെലവാക്കിയിട്ടുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഡല്‍ഹിയിലെ 40 എ എ പി എം എല്‍ എമാരെ വാങ്ങാന്‍ 800 കോടി ബി ജെ പി വിലപറഞ്ഞതായി കഴിഞ്ഞദിവസം കേജ്രിവാള്‍ ആരോപിച്ചിരുന്നു. വെള്ളിയാഴ്ച ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോഴാണ് പുതിയ ആരോപണം കേജ്രിവാള്‍ ഉന്നയിച്ചത്.

ബി ജെ പിയുടെ ഈ കുതിരക്കച്ചവടമാണ് രാജ്യത്ത് നാണ്യപ്പെരുപ്പം വര്‍ധിപ്പിക്കുന്നത്. ജനങ്ങളുടെ പണം വച്ചാണ് അവര്‍ എം എല്‍ എമാരെ വാങ്ങിയത്. സാധാരണക്കാരുടെ ചെലവില്‍ എം എല്‍ എമാരെ വാങ്ങുകയാണ് ബി ജെ പി. നാണ്യപ്പെരുപ്പം കാരണം പാവപ്പെട്ട ജനങ്ങളുടെ ജീവിതം തുലാസ്സിലാണ്.

ഇന്ത്യയിലുടനീളം ബി ജെ പി ‘ഓപ്പറേഷന്‍ ലോട്ടസ്’ നടത്തിക്കൊണ്ടിരിക്കുന്നു. അടുത്തിടെ അവര്‍ മഹാരാഷ്ട്ര സര്‍ക്കാറിനെ അട്ടിമറിച്ചു. ഇപ്പോള്‍ ജാര്‍ഖണ്ഡിനെയാണ് നോട്ടമിടുന്നത്. വീണ്ടും ഡല്‍ഹിയില്‍ കണ്ണുവെക്കുന്നതായും കേജ്രിവാള്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments