സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വെബ്‌സൈറ്റിലും പൊതുയിടങ്ങളിലും പരസ്യമാക്കരുതെന്ന ആവശ്യം സുപ്രിം കോടതി തള്ളി.
മലയാളിയായ ആതിര എസ് മേനോന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. സെപ്ഷ്യല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ 6(2),6(3) ,സെക്ഷന്‍ 7,8,9 10 എന്നിവയാണ് ഹര്‍ജിക്കാരി ചോദ്യം ചെയ്തത്.
വിവാഹത്തില്‍ എതിര്‍പ്പ് അറിയിക്കാന്‍ അടക്കം വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. എന്നാല്‍ ഈ നിയമം മിശ്രവിവാഹതിരായ ആളുകള്‍ക്ക് ദോഷകരമായി വരുന്നുവെന്നും ഈ വ്യവസ്ഥകള്‍ ഭരണഘടന ലംഘനമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമത്തില്‍ നിലവില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ബേലാ എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജിക്കാരി നിലവില്‍ ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുല്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍ മുസ്സീം യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട വ്യക്തിയാണ് ഹര്‍ജിക്കാരിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രവി ശങ്കര്‍ ജന്‍ഡാലാ കോടതിയെ അറിയിച്ചു.