Wednesday, October 9, 2024

HomeNewsIndiaഐ.പി.സിയും സി.ആര്‍.പി.സിയും ഇനിയില്ല; ക്രിമിനൽ നിയമ പരിഷ്‌കരണ ബിൽ അവതരിപ്പിച്ചു

ഐ.പി.സിയും സി.ആര്‍.പി.സിയും ഇനിയില്ല; ക്രിമിനൽ നിയമ പരിഷ്‌കരണ ബിൽ അവതരിപ്പിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതുന്ന ബില്ലുകളുമായി കേന്ദ്രം. സി.ആര്‍.പി.സിയും ഐ.പി.സിയുമെല്ലാം എടുത്തുമാറ്റി പകരം പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്ന മൂന്ന് ബില്ലുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ലോക്‌സഭയില്‍ അവതരിപ്പിച്ചു.

ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമങ്ങളെന്നു പറഞ്ഞാണു പഴയതെല്ലാം ഉടച്ചുവാര്‍ത്ത് പുതിയ നിയമങ്ങള്‍ വരുന്നത്.

ഇന്ത്യൻ പീനല്‍ കോഡ്, കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യര്‍, ഇന്ത്യൻ എവിഡൻസ് ആക്‌ട് എന്നീ നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള മൂന്ന് ബില്ലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിയമത്തില്‍ ഐ.പി.സി ഭാരതീയ ന്യായ സംഹിത, 2023 എന്ന പേരില്‍ അറിയപ്പെടും. സി.ആര്‍.പി.സി ഇനി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും എവിഡൻസ് ആക്‌ട് ഭാരതീയ സാക്ഷ്യവുമാകും. പുതിയ ബില്ലുകള്‍ പാര്‍ലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിക്കു വിടും.

ഇപ്പോള്‍ മാറ്റാനിരിക്കുന്ന നിയമങ്ങള്‍ ബ്രിട്ടീഷ് ഭരണത്തെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമായി ഉണ്ടാക്കിയതാണെന്ന് ബില്ലുകള്‍ അവതരിപ്പിച്ച്‌ അമിത് ഷാ ആരോപിച്ചു. നീതിക്കു പകരം ശിക്ഷ നല്‍കുന്നതിലാണ് അതിന്റെ പ്രാഥമിക ശ്രദ്ധ. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങള്‍ക്കു സംരക്ഷണം നല്‍കുന്നതിനു മുൻഗണന നല്‍കുന്ന പുതിയ മൂന്നു നിയമങ്ങളാണ് അവതരിപ്പിക്കാനിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

1860 മുതല്‍ 2023 വരെ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച നിയമം അനുസരിച്ചായിരുന്നു രാജ്യത്തെ ക്രിമിനല്‍ നീതിന്യായ സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്. പുതിയ മൂന്നു നിയമങ്ങള്‍ വരുന്നതോടെ രാജ്യത്തെ ക്രിമിനല്‍ നീതിന്യായ സംവിധാനം തന്നെ അപ്പാടെ മാറും-അമിത് ഷാ അറിയിച്ചു.

രാജ്യദ്രോഹക്കുറ്റം പിൻവലിക്കുകയാണെന്നും അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപകരം പുതിയ നിയമം കൊണ്ടുവരും. ആള്‍ക്കൂട്ടക്കൊലയ്ക്ക് വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. കൂട്ടബലാത്സംഗത്തിന് 20 വര്‍ഷം തടവ് ലഭിക്കും. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം വധശിക്ഷ ലഭിക്കാവുന്ന കുറ്റമാകും.

രാജ്യത്ത് എവിടെനിന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതിയില്‍ ഇ-എഫ്.ഐ.ആര്‍ വരും. കോടതി നടപടികളില്‍ കാലതാമസം ഒഴിവാക്കും. പരാതികളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി 90 ദിവസമാകും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments