ന്യൂഡല്‍ഹി: രാജ്യത്തെ ടി.വി ചാനലുകളുടെ സ്വയം നിയന്ത്രണത്തിന്റെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ചുള്ള ആശങ്കയും അതൃപ്തിയും പ്രകടിപ്പിച്ച് സുപ്രീം കോടതി. ടി.വി ചാനലുകളുടെ സ്വയംനിയന്ത്രണം ഫലപ്രദമാക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ടെലിവിഷന്‍ ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്റെ മാര്‍ഗനിര്‍ദേശ ലംഘനത്തിന് ഒരു ലക്ഷം രൂപ പിഴ പോരെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ബോംബെ ഹൈകോടതി പരാമര്‍ശത്തിന് എതിരായ ഹര്‍ജിയിലാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മാര്‍ഗനിര്‍ദേശ ചട്ടക്കൂട് ഞങ്ങള്‍ ശക്തിപ്പെടുത്തും. അപ്ലിങ്കിങ്, ഡൗണ്‍ലിങ്കിങ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ ബോംബെ ഹൈക്കോടതി വിധിയില്‍ മാറ്റം വരുത്തുമെന്നും നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നും കോടതി പറഞ്ഞു. പിഴത്തുക ഒരു ലക്ഷമെന്നത് 2008ല്‍ തീരുമാനിച്ചതാണ്, പിന്നെ മാറ്റിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.