ഡല്‍ഹിയില്‍ നിന്നും പൂനെയ്ക്ക് പോവുകയായിരുന്ന വിസ്താര വിമാനത്തില്‍ ബോംബ് ഭീഷണി. GMR കോള്‍ സെന്‍ററിനാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണി സന്ദേശം ലഭിച്ചയുടന്‍ തന്നെ വിമാനത്തിലുണ്ടായിരുന്ന 100-ലധികം യാത്രക്കാരെയും അവരുടെ ലഗേജുകളും സുരക്ഷിതമായി പുറത്തിറക്കി.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഡല്‍ഹി-പുണെ വിസ്താര വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ട് എന്ന സന്ദേശം ജിഎംആര്‍ ഗ്രൂപ്പ് നടത്തുന്ന കോള്‍ സെന്‍ററിന് ലഭിച്ചു. ഉടന്‍തന്നെ സുരക്ഷാ ഏജൻസികളുടെ വിദഗ്ധമായ പരിശോധനയ്ക്കായി വിമാനം ഒഴിപ്പിച്ചതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
റിപ്പോര്‍ട്ട് അനുസരിച്ച് വിമാനത്തില്‍ നിന്ന് സംശയാസ്പദമായ ഒരു വസ്തുവും കണ്ടെത്തിയില്ല.