Thursday, September 19, 2024

HomeNewsIndiaയു.പി സ്വദേശി വിവാഹം ചെയ്ത ശേഷം ഉപേക്ഷിച്ചു; കുട്ടിയുമായി ബംഗ്ലാദേശി യുവതി ഇന്ത്യയിലെത്തി

യു.പി സ്വദേശി വിവാഹം ചെയ്ത ശേഷം ഉപേക്ഷിച്ചു; കുട്ടിയുമായി ബംഗ്ലാദേശി യുവതി ഇന്ത്യയിലെത്തി

spot_img
spot_img

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയായ യുവാവ് വിവാഹം ചെയ്ത ശേഷം ഉപേക്ഷിച്ചെന്ന പരാതിയുമായി ബംഗ്ലാദേശി യുവതി ഇന്ത്യയിലെത്തി. കുട്ടിയുമായി സാനിയ അക്തറാണ് ഭര്‍ത്താവായ സൗരഭ് കാന്ത് തിവാരിയെ തേടി ഇന്ത്യയിലെത്തിയത്.

മൂന്ന് വര്‍ഷം മുമ്പാണ് നോയിഡ സ്വദേശിയായ സൗരഭ് കാന്ത് തിവാരിയുമായുള്ള വിവാഹം നടന്നത്. ബംഗ്ലാദേശിലേക്ക് മടങ്ങിവരാനും ഒന്നിച്ച് താമസിക്കാനും ഭര്‍ത്താവ് ഇപ്പോള്‍ തയാറാവുന്നില്ല. പരാതിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പൊലീസിനോട് പറഞ്ഞിട്ടുണ്ട് -സാനിയ വ്യക്തമാക്കി.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ താമസിച്ച് ജോലി ചെയ്തിരുന്ന സൗരഭ് കാന്ത് തിവാരിയെയാണ് സാനിയ പ്രണയിച്ച് വിവാഹം കഴിച്ചത്. മുസ് ലിം ആചാര പ്രകാരമാണ് വിവാഹം നടന്നതെന്നും യുവതി അവകാശപ്പെട്ടു.

ഗര്‍ഭിണിയായിരിക്കെ ധാക്കയിലെ കള്‍ട്ടി മാക്‌സ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡില്‍ ജീവനക്കാരനായിരുന്ന സൗരഭ് ജോലിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങിയെന്നും ഉടന്‍ തിരിച്ച് വരുമെന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്നും സാനിയ വ്യക്തമാക്കി.

സൗരഭിനൊപ്പം ഇന്ത്യയിലോ ബംഗ്ലാദേശിലോ ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും സാനിയ അക്തര്‍ പൊലീസിനോട് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments