Sunday, September 24, 2023

HomeNewsIndiaചന്ദ്രയാന്‍ ദൗത്യ വിജയം : അഭിനന്ദിച്ച്‌ പ്രകാശ് രാജ്

ചന്ദ്രയാന്‍ ദൗത്യ വിജയം : അഭിനന്ദിച്ച്‌ പ്രകാശ് രാജ്

spot_img
spot_img

ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തില്‍ വിജയകരമായി സോഫ്റ്റ്ലാൻഡ് ചെയ്തതോടെ അഭിനന്ദനമറിയിച്ച്‌ നടൻ പ്രകാശ് രാജ്.

ഇന്ത്യയ്ക്കും മനുഷ്യരാശിക്കും അഭിമാന നേട്ടമാണെന്ന് പ്രകാശ് രാജ് എക്സില്‍ കുറിച്ചു. ദൗത്യം വിജയകരമാക്കാൻ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദിയറിയിക്കുകയും ചെയ്തു. പ്രപഞ്ചത്തെ കൂടുതലറിയാൻ ദൗത്യം നമ്മെ നയിക്കട്ടെയെന്നും പ്രകാശ് രാജ് ആശംസിച്ചു.

‘വിക്രം ലാൻഡറിന്റെ ചന്ദ്രനില്‍നിന്നുള്ള ആദ്യ ചിത്രം’ എന്ന തലക്കെട്ടോടെ നടൻ ട്വീറ്റ് ചെയ്ത ചായ വില്പനക്കാരന്റെ ചിത്രം വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം. ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തെ നടൻ പരിഹസിച്ചെന്ന തരത്തിലും ആക്ഷേപമുയര്‍ന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments