പാകിസ്ഥാന്‍ ചാരനായി പ്രവര്‍ത്തിച്ചിരുന്ന 36കാരനെ പോലീസ് അറ്റസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് നിരവധി തന്ത്രപ്രധാനമായ രേഖകള്‍ പിടിച്ചെടുത്തതായി കൊല്‍ക്കത്ത പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഐപിസിയിലെയും ഔദ്യോഗിക രഹസ്യ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ സെപ്തംബര്‍ 6 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ബിഹാറിലെ ദര്‍ഭംഗ ജില്ലയില്‍ നിന്നുള്ളയാളാണ് പ്രതി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാത്രി ഹൗറയിലെ വസതിയില്‍ നിന്നാണ് ഇയാളെ കൊല്‍ക്കത്ത പോലീസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കൊല്‍ക്കത്തയിലെ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ ഓഫീസില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
‘അറസ്റ്റിലായ ആള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ദോഷകരമായ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തതായി കണ്ടെത്തി. ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍, ഓണ്‍ലൈന്‍ ചാറ്റുകള്‍ എന്നിവയുടെ രൂപത്തിലുള്ള രഹസ്യ വിവരങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെത്തി. പാകിസ്ഥാനിലെ ഒരു രഹസ്യാന്വേഷണ പ്രവര്‍ത്തകന് ഇവ അയച്ചുകൊടുത്തിരുന്നു.’ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.